Wednesday, December 14, 2011

വൈരുദ്ധ്യമായ മലയാളിയും കേരളവും



ആശാനെ കളരി പഠിപ്പിക്കരുതെ എന്ന ചൊല്ല് യഥാര്‍ത്ഥത്തില്‍ പഴങ്കഥ ആയി മാറിയിരിക്കുന്നു; കാരണം കളരിക്കളങ്ങള്‍ നശിച്ചിരിക്കുകയും ആശാന്മാര്‍ മരിക്കുകയും ചെയ്തിരികുന്നു. എന്നാല്‍ ഏതൊരു മലയാളിയും താങ്കള്‍‍ അശാന്മാരോളo വലുതായി എന്നാന്നു വിശ്വസിക്കുന്നത്. കളിക്കുമ്പോള്‍‍ സച്ചിനോളം വലുത്; അഭിനയിക്കുമ്പോള്‍ ലാലേട്ടനും ബച്ചനോളം മികച്ചത്; പാടുമ്പോള്‍ ദാസേട്ടനും രാഫിയോളം ഗംഭീരം എന്നതാണ് ഒട്ടുമിക്ക മലയാളികളും വിശ്വസികുനത്. തെങ്ങ് കയറ്റക്കാരന്‍ ഭാസി ദാസെട്ടെനോളം വളര്‍ന്നത്‌ കാരണം; തേങ്ങക്ക് ക്ഷാമം വന്നു. നമ്മുടെ വികസനത്തെ ശശിയേട്ടന്‍ (ശശി തരൂര്‍ ) വര്‍നിക്കുനത്   തെങ്ങിന്റെ മണ്ടയില്‍‍ കയറി ഫോണ്‍ വിളിക്കുന്ന ശശിയെ കുറിച്ച് പറന്നിട്ടാണ്. കേരളത്തിന്‌, അതിലുപരി മലയാളികളുടെ സമ്പദ് ഘടന നമ്മളായി തന്നെ മാറ്റി കുറിക്കപെട്ടതായ്യി ചരിത്രം രേഘപെടുതെണ്ടിരിക്കുന്നു. കാരണം, അക്കര പച്ച !!

"ഞാന്‍ എന്‍റെ സ്വന്തം കാറില്‍ വരും" എന്ന് ഇന്നസെന്റ് ചേട്ടന്‍ ആവിഷ്കരിച്ച മലയാളിക്ക് ആത്മാഭിമാനം കാത്ത് സൂഷിക്കനായ്യി sheikh മാരുടെ കീഴ്വഴക്കത്തിനു നില്‍ക്കുന്നത് താല്പര്യമായിരുന്നു. എന്നാല്‍ കൂലി പണിക്കാരിയായ ത്രേസ്യാമ്മ ചേച്ചി; അവര്‍ക്ക് കുമ്പിളില്‍ കഞ്ഞി വെക്കുന്നവരായിരുന്നു. ഭാസി 'ദാസ'ന്മാരലാതായി മാറി കഴിനിരിക്കുന്നതും ത്രേസ്യാമ്മ 'മാഡം' ആയതും തൊഴിലാളി വര്‍ഗ ബോധം ഉള്ളവരും സ്ത്രീ ശാക്തികരണത്തെ പറ്റി വാദിക്കുന്നവരും അംഗീകരിക്കാനാവുന്നില്ല .
പണിക്കു ആളെ കിട്ടൂനില്ല എന്ന് നെടു വീറ്പോടെ ദിവസവും ചൊല്ലൂനത് കമ്മ്യൂണിസം ത്തിന്റെ നാട്ടില്‍ വര്‍ഗ സ്നേഹം ഉണര്‍തെണ്ടതാണ് . എന്നാല്‍ മുതലാളി തൊഴിലാളി തമ്മിലുള്ള അന്തര്‍ധാര വളരെ സങ്കുചിതം ആണ് എന്നാ സത്യം നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്. 500 മീറ്റര്‍ സഞ്ചരിക്കുന്നതില്‍ ഓട്ടോ വിളിക്കുംബോഴും; പച്ചക്കറി കടകളില്‍ നിന്ന് ബഹുരാഷ്ട്ര കുത്തക കമ്പനി ആയ Unileverന്റെ ഷാമ്പൂ വാങ്ങിക്കുംബോഴും ; ആഫ്രികന്‍ രാജ്യങ്ങളില്‍ നിരന്തരം കൊളോനിവല്‍കരിക്കപെടുതുന്ന ഭാരതി എയര്‍ടെല്‍ പോലുള്ള കമ്പനിയില്‍ നിന്ന് സിം കാര്‍ഡ്‌ വാങ്ങുമ്പോഴും ഈ അതിര്‍വരമ്പ് നമ്മള്‍ അറിയാതെ തന്നെ ലംഘിക്കുന്നു എന്നാ വാസ്തവം മനസില്ലാക്കെണ്ടിയിരിക്കുന്നു. കടുത്ത പ്രകൃതി സ്നേഹികളായ വ്യക്തികള്‍ NH ബൈപാസ്സില്‍ ആഡംബര കാറുകളില്‍ ചീരിപായുംബോഴോ വില്ല്സ് ബീഡികുറ്റി വലികുംബോഴോ ആതിരoപള്ളി പദ്ധതികെതിരെ മുദ്രാവാക്യം വിളിക്കുംബോഴോ മനസിലാകുനില്ല താങ്കള്‍ ഒരു വിരോധാഭാസ ജീവിയായി മാറിയിരിക്കുന്നു എന്ന്.  

ലൈഗീക തൊഴിലാളികളെ അവഹെളികുകയും ലൈഗീക ചൂഷണത്തിന് ഇര ആവുന്നവരെ പറ്റി സഹതപിക്കുന്ന ഒരു average മലയാളി first നൈറ്റ്‌ oru rape നൈറ്റ്‌  ആക്കുകയും; സ്വന്തം ഭാര്യയെ ഒരു ലൈംഗീക ഉപകരണം ആയി കാന്നുന്നവരാണ്. ആറു മണിക്ക് ശേഷം കാന്നുന്ന സ്ത്രീകളെ സംശയ കണ്ണുകളോടെ നോക്കുകയും' സ്വകാര്യമായി മൊബൈല്‍ ഫോണില്‍ പകര്‍ത്തി ആസ്വദിക്കുകയും ചെയ്യുന്നു. സ്ത്രീ ശാക്തീകരണത്തെ വളരെ ശക്തമായി സപ്പോര്‍ട്ട് ചെയ്യുന്ന വ്യക്തികളും ഇതില്‍ പെടുന്നു. പൂന്തോട്ടത്തിലെ കന്യകയെ നഗ്നയും അശ്ലീലവും ആകിയ വ്യക്തികള്‍ XXX നീല ചിത്രങ്ങളുടെ പൂന്തോട്ടം കൈവശം ഉള്ളവരെ പറ്റി എതിര്‍കുകയോ അഭിപ്രായമോ പറയുന്നില.  വിരോധാഭാസത്തിന്റെ ഉത്തമോദാഹരണം ഇതെല്ലം.
 
ബിയര്‍ന്റെ വില കൂട്ടിയതിന്റെ വിഷമത്തില്‍ ബ്രാണ്ടി അടിക്കുന്ന സംസ്കരമാന്നു നമ്മുടേത്‌. കുടിയന്മാരുടെ സ്വന്തം നാട് എന്ന് പരിഹാസ്യം ആയി അഭിമാനികുക്കയും; കള്ളുവല്കരിക്കപെട്ട സമൂഹത്തിന്റെ അതപതനവും; ബെവരേജ്സ് Corporationനു മുമ്പില്‍ അനര്‍ഗള നിര്‍ഗള്ളമായി പ്രസംഗിക്കുന്നവര്‍ തന്നെ വൈകിട്ട് പരുപാടിക് കൂടുന്നവരാന്ന്. ഇത്തരം പരുപാടി കൂട്ടായ്മകള്‍ ദിനംപ്രതി വര്‍ധിച്ചുവരുന്നത് 'മദ്യ തിരുവതാന്കൂരും' 'മദ്യ കൊച്ചിക്കാരും' തമ്മില്‍ ഒന്നിക്കാനുള അവസരമായി കാണപെടുന്നു. ഐക്യ കേരളത്തിന്റെ മദ്യാസക്തിയോടുള്ള കൂറോ ദ്ദ്രിട് നിശ്ചയം കൊണ്ട് മാത്രആണ്. 
 ചൂടത് 'ഹോട്ട്' അടിക്കുമ്പോള്‍ ഉണ്ടാകുന്ന വിരോധാഭാസം തന്നെആണ് കുടികിടപ്പുകാരുടെ കേരളതെ മോഡല്‍ ആയി അന്യ ദേശത്തിലെ ക്ലാസ്സുകളില്‍ പഠിപികേണ്ടത്. 

മലയാളികളുടെ വിരോധഭാസത്തെ കാണിക്കുന്നതില്‍  കൂടി അവരുടെ നേട്ടങ്ങള്‍ക്ക് ചോദ്യം ചെയ്യല്ലോ കോട്ടം വരുതലോ അല്ല. മറിച്ച് മലയാളിക്ക് വന്നു ചേര്‍ന്നിരിക്കുന്ന വിപത്തുകള്‍ക്ക് ഒരു നിമിഷ നേരത്തേക്ക് പുനര്‍വിചാരം ചേയ്യുന്നതിനു വേണ്ടിയാണ്.ചോദ്യങ്ങള്‍ ചോദിക്കുന്നതില്‍ ഉത്സാഹരായ മലയാളികള്‍ പൊതുവേ സ്വയം ചോദ്യങ്ങള്‍ ചോദിക്കാനും ഉത്തരം പറയാനും തയ്യാറാവണം. കേരളീയര്‍ എന്ന രീതിയില്‍ അഭിമാനിക്കുകയും മലയാളി എന്ന രീതിയില്‍ അപമാനിതരാവുകയും ചെയ്യുന്ന ഒരു സംസ്കാരം നമ്മള്‍ മാറ്റിയെടുകെണ്ടിയിരിക്കുന്നു. അതിനു വേണ്ടി നമ്മള്‍ മലയാളികള്‍ തന്നെ സ്വയം വിശകലനം ചെയ്യുകയും വിഷയങ്ങളെ എല്ലാ രീതിയിലും മനസില്ലാകുകയും മാറ്റങ്ങള്‍ക്ക് തയ്യാറാവുകയും ചെയ്യണം. എന്നാല്‍ മാത്രമേ അഭിമാനിയായ മലയാളിക്ക് അഭിമാനികാനുള്ള ഒരു വക ഉണ്ടാവുകയുള്ളൂ.
                                              എന്ന് സ്വന്തം മലയാളി !!! 

No comments:

Post a Comment